ആറാട്ട് ബുക്കിംഗ് ആരംഭിച്ചു

മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ആറാട്ട്’ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. ഫെബ്രുവരി 18ന് ‘ആറാട്ട്’ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയില്‍ മികച്ച ആക്ഷന്‍ രംഗങ്ങളുമുണ്ട്.

ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ടി’ന്റെ രചന നിര്‍വഹിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണു മറ്റു താരങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here