മീഡിയവണ്‍ സംപ്രേഷണം വിലക്ക്; കേന്ദ്രത്തിനെതിരെ പത്രസമ്മേളനം നടത്തി രാഷ്ട്രീയ പ്രമുഖര്‍

മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും, സര്‍ക്കാര്‍ വ്യാഖ്യാനങ്ങളെ ചോദ്യംചെയ്യാന്‍ ധൈര്യപ്പെടുന്ന മാധ്യമങ്ങളെ അടിച്ചമര്‍ത്താനും വിമര്‍ശനങ്ങളെ തടയാനും കേന്ദ്രസര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തരുതെന്നും ചൂണ്ടിക്കാട്ടി ദേശീയ മാധ്യമ, സാമൂഹിക, രാഷ്ട്രീയ പ്രമുഖര്‍ പത്രസമ്മേളനം നടത്തി. ദി ഹിന്ദു ചെയര്‍മാന്‍ എന്‍. റാം, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് കിഷോര്‍, മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19ന്റെ നഗ്‌നമായ ലംഘനമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഏകപക്ഷീയ നടപടിയെന്നും മൗലികാവകാശങ്ങളുടെ പ്രത്യക്ഷ ലംഘനമാണ് മീഡിയ വണ്ണിന്റ വിലക്കെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു..കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഒക്കെ വേട്ടയാടുന്ന സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളതെന്ന് എന്‍. റാം വിമര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News