കണ്ണൂരിലെ ബോംബ് സ്ഫോടനം ; രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് എം വി ജയരാജൻ

കണ്ണൂരില്‍ വിവാഹ ആഘോഷത്തിനിടെയുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി ജെ പിയെ ഒറ്റപ്പെടുത്തണമെന്ന് എം വി ജയരാജൻ.സംഭവം പ്രതിഷേധാർഹമെന്നും ചില വിവാഹ ആഘോഷങ്ങൾ അതിര് കടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ ആഘോഷങ്ങൾ ആഭാസമായി മാറുകയാണ്. ഇതിനെതിരെ ബോധവത്കരണം ആവശ്യമാണെന്നും എം വി ജയരാജൻ വ്യക്തമാക്കി.

മാതമംഗലത്ത് കട പൂട്ടിയത് സി ഐ ടി യു സമരം കൊണ്ടല്ലെന്ന് എം വി ജയരാജൻ പ്രതികരിച്ചു.തൊഴിൽ പ്രശ്നങ്ങൾ സാധാരണമാണ്. പ്രശ്നങ്ങൾ ഉണ്ടായാൽ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്.

സി ഐ ടി യു കാരണമാണ് കട പൂട്ടിയതെന്ന് ഉടമ പറയുന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സംരഭങ്ങൾക്ക് സർക്കാർ ഉറച്ച പിന്തുണയാണ് നൽകുന്നതെന്നും എം വി ജയരാജൻ കണ്ണൂരില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News