കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചിട്ട് ആദ്യത്തെ പത്ത് മണിക്കൂര്‍ പിന്നിട്ടു; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കോട്ടയം മെഡിക്കല്‍ കോളേജിലെ ആദ്യത്തെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചിട്ട് പത്ത് മണിക്കൂര്‍ പിന്നിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാവിലെ 6 മണിക്കാണ് ശസ്ത്രക്രിയ ആരംഭിച്ചത്.

മന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം മെഡിക്കല്‍ കോളേജിലെ ആദ്യത്തെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചിട്ട് പത്ത് മണിക്കൂര്‍ പിന്നിടുന്നു. ഇനിയും 7-8 മണിക്കൂറുകളോളം ശസ്ത്രക്രിയ നീളും. രാവിലെ 7 മണിക്കു മുന്‍പു തന്നെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ നടപടികള്‍ ആരംഭിച്ചു. എന്റെ പ്രിയ സഹപ്രവര്‍ത്തകര്‍ക്ക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിയ്ക്കാന്‍ സാധിക്കട്ടെ.

തൃശൂര്‍ സ്വദേശിയായ ഒരാള്‍ക്കാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് കരള്‍ നല്‍കുന്നത്. സ്വന്തം കരളിന്റെ ഒരു ഭാഗം ഭര്‍ത്താവിന് നല്‍കി അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന യുവതിക്കും ഭാര്യയില്‍ നിന്ന് കരള്‍ സ്വീകരിച്ചു കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്ന യുവാവിനും ദീര്‍ഘനാള്‍ ഒരുമിച്ച് താമസിക്കുവാന്‍ ഇടവരട്ടെ. ശസ്ത്രക്രിയ വിജയകരമാകട്ടെ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here