പ്രേംനസിര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു; ഉരു സിനിമക്ക് മൂന്നു അവാര്‍ഡുകള്‍

നാലാമത് പ്രേംനസിര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ തിരുവനന്തപുരത്തു പ്രഖ്യാപിച്ചു സംസ് പ്രൊഡക്ഷന്‍ നിര്‍മിച്ച ഉരു സിനിമക്ക് മൂന്നു അവാര്‍ഡുകള്‍ ലഭിച്ചു . ജൂറി ചെയര്‍മാന്‍ പ്രമോദ് പയ്യന്നൂര്‍, ജൂറി മെമ്പര്‍മാരായ ടി.എസ്.സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോന്‍, തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍ എന്നിവര്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് .

ജൂറി പുരസ്‌കാരം ഉരു സംവിധായകന്‍ ഇ എം അഷ്റഫ് മികച്ച സാമൂഹ്യ പ്രതിബാധക്കുള്ള അവാര്‍ഡ് നിര്‍മാതാവ് മന്‍സൂര്‍ പള്ളൂര്‍. ഉരുവിലെ കണ്ണീര്‍ കടലില്‍ എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവ് പ്രഭാവര്‍മ എന്നിവരാണ് അവാര്‍ഡിന് അര്‍ഹമായത്

ബേപ്പൂരിലെ ഉരു നിര്‍മാണ തൊഴിലുമായി ബന്ധപ്പെട്ട സിനിമ ഇത് വരെ ആരും സ്പര്‍ശിക്കാത്ത വിഷയമാണെന്ന് നാടക ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ചെയര്‍മാനായ ജൂറി കമ്മിറ്റി വിലയിരുത്തി .. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അറബ് കേരള ബന്ധത്തിന്റെ തുടക്കം ഉരു നിര്‍മാണവുമായി ബന്ധപ്പെട്ടാണ്. വാണിജ്യ നൗക ആയും ആഡംബര കപ്പലായും ഉരു വിനെ ഉപയോഗിക്കുന്ന അറബ് വംശജര്‍ കോഴിക്കോട്ടെ ബേപ്പൂരില്‍ എത്തിയതോടെയാണ് പ്രവാസത്തിന്റെ തുടക്കം കുറിക്കുന്നത് .. ഉരു സിനിമ ഈ ചരിത്രവും കൈകാര്യം ചെയ്യുന്നു

ഉരു വിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം ചെയ്തത് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷ്‌റഫാണ്. മാമുക്കോയ മൂത്താശാരിയായി അഭിനയിക്കുന്ന ചിത്രത്തില്‍ മഞ്ജു പത്രോസ് ,മനോജ് അനില്‍ ബേബി അജയ് കല്ലായി അര്‍ജുന്‍ എന്നിവര്‍ അഭിനയിക്കുന്നു. എ സാബു, സുബിന്‍ എടപ്പാകാത്ത എന്നിവര്‍ സഹ നിര്‍മാതാക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News