പുതിയ തലമുറ വിവാഹജീവിതത്തെ ഗൗരവത്തോടെ കാണണം: വനിതാ കമ്മീഷന്‍

വിവാഹജീവിതത്തെ പുതിയ തലമുറ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് കമ്മീഷന്റെ പരാമര്‍ശം. കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, എം. എസ് താര, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവരാണ് അദാലത്തില്‍ പങ്കെടുത്തത്.

വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവില്‍ തന്നെ ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നെന്ന പരാതിയുമായി നിരവധി സ്ത്രീകളാണ് കമ്മീഷനെ സമീപിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരാണെന്ന ഉത്തമ ബോധ്യം ഇരു കൂട്ടര്‍ക്കും ഉണ്ടാകണം. സാഹചര്യങ്ങളെ മനസിലാക്കി ഒരുമിച്ചു മുന്നോട്ട് പോകണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

വസ്തുസംബന്ധമായ തര്‍ക്കങ്ങളില്‍ നിയമപരമായ സഹായം തേടണം. ഇത്തരം പരാതികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി കമ്മീഷനെ സമീപിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും അഭിപ്രായപ്പെട്ടു.

അദാലത്തില്‍ 85 പരാതികള്‍ പരിഗണിച്ചു. 11 എണ്ണം തീര്‍പ്പാക്കി. 10 പരാതികള്‍ റിപ്പോര്‍ട്ട് തേടുന്നതിനായും 64 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News