PSLV C 52 വിക്ഷേപണം ; ഐ എസ് ആര്‍ ഒയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-04 വഹിച്ചുകൊണ്ട് PSLV C52 വിജയകരമായി വിക്ഷേപിച്ചതിന് ഐ എസ് ആര്‍ ഒയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഒരു സുപ്രധാന നേട്ടമാണിത്. ഇത് സാധ്യമാക്കിയ എല്ലാ ശാസ്ത്ര സംഘത്തിനും അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഐ എസ് ആർ ഒയുടെ 2022 ലെ ആദ്യ ദൗത്യമായ പിഎസ്എൽവി C52 ശ്രീഹരിക്കോട്ടയിൽ നിന്നും ഇന്ന് രാവിലെ 5.59 നായിരുന്നു വിക്ഷേപിച്ചത്. ദൗത്യം വിജയകരം. ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിലെത്തി.

രണ്ട് ചെറു ഉപ ഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തി.മലയാളിയായ എസ്.സോമനാഥ് ഐ എസ് ആർ ഒ ചെയർമാനായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യത്തെ ദൗത്യമാണ് ഇത്.1510 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏത് പ്രതികൂല കാലാവസ്ഥയിലും ഭൂമിയെ നിരീക്ഷിച്ച് കൃത്യമായ വിവരങ്ങൾ നൽകാനാവും.

കാർഷികരംഗത്തും പ്രളയമുന്നറിയിപ്പുകളിലും മുന്നേറ്റമാകും. ഫ്ലഡ് മാപ്പിങ്ങിനും അത്യാധുനിക സംവിധാനമുണ്ട്.1710 കിലോഗ്രാമാണ് EOS-04ന്റെ ഭാരം. PSLV-C52 ദൗത്യത്തിനൊപ്പം ബൗൾഡറിലെ കൊളറാഡോ സർവകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്‌മോസ്ഫെറിക് ആൻഡ് സ്‌പേസ് ഫിസിക്‌സുമായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ഇൻസ്പയർ സാറ്റ് , ഇന്ത്യൻ ഭൂട്ടാൻ സംയുക്ത ഉപഗ്രഹത്തിന് മുന്നോടിയായുള്ള സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹം ഐഎൻഎസ് -2ടിഡി എന്നീ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.

ഗഗൻയാൻ ആദ്യ പരീക്ഷണ പറക്കലടക്കം ഈ വർഷം 10 ദൗത്യങ്ങളാണ് ഐ എസ് ആർ ഒ ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News