കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ പൊതുജീവിതം സാധാരണ നിലയില്‍ ആവാത്തതിനാല്‍ എല്ലാ നിര്‍മ്മാണ പെര്‍മിറ്റുകളുടേയും കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലവിലിരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയ നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി 2020 മാര്‍ച്ച് 10ന് അവസാനിച്ചിരുന്നു.

ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അത് 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. ഇപ്പോള്‍ അത് ജൂണ്‍ മാസം വരെ നീട്ടി നല്‍കി സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News