ഉത്തരാഖണ്ഡ് – ഗോവ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി

ഉത്തരാഖണ്ഡ് – ഗോവ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പ് അവസാനിച്ചു.70 മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡിലും 40 മണ്ഡലങ്ങളുള്ള
ഗോവയിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് പൂത്തിയായത്.

ഉത്തരാഖണ്ഡിൽ 632 ഉം ഗോവയിൽ 301 ഉം സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.പശ്ചിമ യുപിയിലെ 9 ജില്ലകളിലെ 55 മണ്ഡലങ്ങളിൽ നിന്നായി 584 സ്ഥാനാർഥികളും രണ്ടാം ഘട്ടത്തിൽ ജനവിധി തേടി.

ഗോവയിൽ 78 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തി.ഉത്തർപ്രദേശിൽ 60 ശതമാനത്തിന് മുകളിലും, ഉത്തരാഖണ്ഡിൽ 59 ശതമാനത്തിന് മുകളിലുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

ഉത്തരാഖണ്ഡിൽ 60 ലധികം സീറ്റുകൾ നേടുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയും ബി ജെ പി യും പണം നൽകി വോട്ട് വാങ്ങുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here