വർഗീയ പരാമർശവുമായി നരേന്ദ്രമോദി പഞ്ചാബിൽ

തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബിൽ വർഗീയ പരാമർശവുമായി നരേന്ദ്രമോദി.ത്രിപുർമാലിനി ക്ഷേത്രത്തിൽ പ്രവേശനത്തിനുള്ള അനുമതി അധികൃതരും പൊലീസും നൽകിയില്ലെന്ന് മോദി വിമർശിച്ചു.

അതിനിടെ നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ച കർഷക നേതാക്കളെ വീട്ട് തടങ്കലിലാക്കിയത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. മുഖ്യമന്ത്രി ചരൻജിത്ത് സിംഗ് ചന്നിയുടെ ഹെലികോപ്റ്റർ യാത്രക്ക് അനുമതി നിഷേധിച്ചതിലും പഞ്ചാബിൽ പ്രതിഷേധം ശക്തമായി.

ഫെബ്രുവരി 20ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വർഗീയ പ്രചാരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.ജലന്ദറിലെ റാലിക്ക് ശേഷം ത്രിപുർമാലിനി ക്ഷേത്രം സന്ദർശിക്കാൻ താൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ പൊലീസും,അധികൃതരും വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നും മോദി വിമർശിച്ചു.

വിദ്വേഷ പ്രചരണം നടത്തിയതിനോടൊപ്പം നരേന്ദ്രമോദി കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കോണ്‍ഗ്രസ് സൈന്യത്തെ ചോദ്യം ചെയ്യുന്നുവെന്നും രക്തസാക്ഷികളെ അപമാനിക്കുകയാണെന്നും മോദി വിമർശിച്ചു.

പഞ്ചാബിനെ രക്ഷിക്കാൻ കോണ്‍ഗ്രസിന് കഴിയില്ലന്നും, കോണ്‍ഗ്രസ് സ്വയം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും മോദി കൂട്ടിചേർത്തു. അതേസമയം പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയ കർഷക നേതാക്കളെ സുരക്ഷാ വിഷയം ഉന്നയിച്ച് വീട്ട്തടങ്കലിലാക്കിയത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്.

സംയുക്ത കിസാൻ മോർച്ചയുടെ കീഴിലുള്ള പഞ്ചാബിലെ 23 കർഷക യൂണിയനുകളാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചത്. ഈ സംഘടനകളിലെ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്.

അതിനിടെ പഞ്ചാബ് മുഖ്യമന്തിയുടെ ഹെലികോപ്റ്റർ യാത്രക്ക് അനുമതി നൽകാതിരുന്ന കേന്ദ്ര നിലപാടിനെതിരെയും പ്രതിഷേധം ശക്തമായി.സുരക്ഷാ വിഷയങ്ങൾ ഉന്നയിച്ചാണ് ചന്നിയുടെ ഹെലികോപ്റ്റർ യാത്ര കേന്ദ്രം വിലക്കിയത്.

ഇതോടെ ഹോഷിയാർപുരിലെ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയിൽ ചന്നിക്ക് എത്തിച്ചേരൻ സാധിച്ചില്ല.കോൺഗ്രസിനെതിരെയുള്ള ബിജെപി സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് ചന്നിയുടെ യാത്രാവിലക്കെന്ന് ആരോപിച്ച് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here