ജിഡിആർഎഫ്എ-ദുബായ് സൈക്ലിംഗ് ടൂർ സംഘടിപ്പിച്ചു

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ നേതൃത്വത്തിൽ സൈക്ലിംഗ് ടൂർ സംഘടിപ്പിച്ചു.ജുമൈറ ബീച്ചിനോടു ചേർന്ന് പുതിയതായി പണിത സൈക്കിൾ പാതയിലൂടെയാണ് ടൂർ സംഘടിപ്പിച്ചത് .

നമുക്കൊരുമിച്ച് ദുബായിയെ ലോകത്തെ മികച്ച നഗരമാക്കാം എന്ന ബാനറിൽ ആണ് സൈക്ലിംഗ് ടൂർ നടത്തിയത്.ജിഡിആർഎഫ്എ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അൽ ഷിൻകിറ്റി,
കേണൽ ഖാലിദ് ബിൻ മെദ്യയ, തുടങ്ങിയവർ പര്യടനത്തിൽ പങ്കാളികളായി.

ലോകത്തിലെ ഏറ്റവും മികച്ച സൈക്കിൾ സൗഹൃദ നഗരമായി നിലനിർത്താനായി ദുബായിലെ ജുമൈറ ബീച്ചിനോട് ചേർന്നാണ് പുതിയ സൈക്ലിംഗ് പാത നിർമ്മിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News