അഴിക്കോട് പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനക്കേസ് ; കെ.എം ഷാജിയെ ഇ.ഡി.ചോദ്യം ചെയ്തത് 11 മണിക്കൂർ

അഴിക്കോട് പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനക്കേസുകളുമായി ബന്ധപ്പെട്ട് കെ.എം ഷാജിയെ എൻഫോഴ്സ്മെൻ്റ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷാജി മടങ്ങിയത്.ഷാജിയെ വീണ്ടും ചോദ്യം ചെയ്തേക്കും.

മുൻ എം.എൽ.എയും ലീഗ് നേതാവുമായ കെ.എം.ഷാജിയെ 11 മണിക്കൂറാണ് കോഴിക്കോട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഓഫീസിൽ ചോദ്യം ചെയ്തത്. അഴിക്കോട് ഹയർസെക്കൻ്ററി സ്കൂൾ കോഴ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

രണ്ട് വിഷയങ്ങളിലും വിജിലൻസ് ഷാജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഇതിൻ്റെ തുടർച്ചയായാണ് എൻഫോഴ്സ്മെൻ്റും അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ വർഷം തുടർച്ചയായ ദിവസങ്ങളിൽ ഇഡി ഷാജിയെ ചോദ്യം ചെയ്തിരുന്നു.

ഷാജിയുടെ ഭാര്യയേയും ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. രണ്ട് പേരുടെ മൊഴികളിലെ പൊരുത്തക്കേടും ഇ.ഡി. കണ്ടെത്തിയിരുന്നു.

അന്ന് വരുമാനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഷാജിക്ക് സാധിച്ചിരുന്നില്ല. അന്വേഷണം ഊർജിതമാക്കുന്നതിൻ്റെ ഭാഗമായാണ് ഷാജിയെ വീണ്ടും ചോദ്യം ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കാതെയാണ് ഷാജി മടങ്ങിയത്.

അന്വേഷണത്തിൻ്റെ ഭാഗമായി ലീഗിൻ്റെ സംസ്ഥാന നേതാക്കൾ ഉൾപെടെയുളള 30ൽ അധികം പേരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കെ. എം. ഷാജിയെ വീണ്ടും എൻഫോഴ്സ്മെൻ്റ് ഡയറക്sറേറ്റ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News