ഗവർണറുടെ സ്റ്റാഫില്‍ ബിജെപി നേതാവ് ; അതൃപ്തി അറിയിച്ച് സർക്കാര്‍

ബിജെപി നേതാവ് ഹരി എസ് കർത്തയെ ഗവർണറുടെ അഡീഷണൽ പേ‍ഴ്സണൽ അസിസ്റ്റൻറായി നിയമിച്ചതിൽ വിയോജിപ്പറിയിച്ച് സർക്കാർ. നിലപാടറിയിച്ചു കൊണ്ടുള്ള കത്ത് സർക്കാർ രാജ് ഭവന് കൈമാറി.സജീവ രാഷ്ട്രീയത്തിൽ ഉള്ളവരെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കാറില്ലെന്നും ആ പതിവ് തുടരണമെന്നും കത്തിൽ പറയുന്നു.

ഇടതുപക്ഷവും വലതുപക്ഷവും മാറി മാറി കേരളം ഭരിച്ചെങ്കിലും രാജ്ഭവനിൽ രാഷ്ട്രീയ നിയമനങ്ങൾ നടത്താൻ ഇടപെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ഹരി എസ് കർത്തയെ ഗവർണറുടെ അഡീഷണല്‍ പേ‍ഴ്സണൽ അസിസ്റ്റൻറായി നിയമിച്ചത്. ഇതിനെതിരെയാണ് സർക്കാർ വിയോജിപ്പറിയിച്ച് രംഗത്തെത്തിയത്.

പൊതുഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി കെ ആർ ജ്യോതിലാൽ സർക്കാർ നിലപാട് രാജ് ഭവൻ പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് കത്തിലൂടെ അറിയിച്ചു.

ഹരി എസ് കർത്തയുടെ നിയമനത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ വിയോജിപ്പുണ്ട്. സാധാരണ സജീവ രാഷ്ട്രീയത്തിൽ ഉള്ളവരെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കാറില്ല. ആ പതിവ് പിന്തുടരണം. നിയമനത്തിൽ വിയോജിപ്പുണ്ടെന്നും രാജ്ഭവന് നൽകിയ കത്തിൽ പറയുന്നു.

നിയമനത്തിൽ ഗവർണർ താൽപര്യം പ്രകടിപ്പിച്ചത് കൊണ്ട് മാത്രം അംഗീകരിക്കുന്നുവെന്നും സർക്കാർ നൽകിയ കത്തിൽ പറയുന്നു. ജന്മഭൂമി മുൻ പത്രാധിപരായ ഹരി എസ്.കർത്ത, കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ ബിജെപി മാധ്യമ വിഭാഗം മേധാവിയായിരുന്നു.

ഇക്ക‍ഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രിക തയ്യാറാക്കിയതും ഇദ്ദേഹമാണ്.ഗവർണറുടെ ഓഫീസിൽ രാഷ്ടീയമായി പിടിമുറുക്കി സംസ്ഥാന ഭരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കാനുള്ള ബംഗാൾ മാതൃക പിന്തുടരുന്നതിന്‍റെ ഭാഗമായാണ് ഹരി എസ് കർത്തയുടെ നിയമനമെന്ന് നേരത്തെതന്നെ ആക്ഷേപം ഉയർന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News