ആന്ധ്രാപ്രദേശിൽ രാത്രികാല കർഫ്യു ഒഴിവാക്കി

കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു.ആന്ധ്രാപ്രദേശിൽ രാത്രികാല കർഫ്യു ഒഴിവാക്കിയതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ഹിമാചൽ പ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജിമ്മുകളും സിനിമാ തീയേറ്ററുകളും ഫെബ്രുവരി 17 മുതൽ തുറന്നു പ്രവർത്തിക്കും. ഫെബ്രുവരി 15 മുതൽ ആസാമിലെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കുമെന്ന് ആസാം സർക്കാരും അറിയിച്ചു.

ദില്ലിയിൽ 586 പേർക്കും മുംബൈയിൽ 192 പേർക്കും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു.അതേസമയം രാജ്യത്തെ 15നും 18നും ഇടയിൽ പ്രായമുള്ള 70 ശതമാനം പേരും കൊവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here