സ്‌കൂള്‍ തുറക്കല്‍; അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് ചര്‍ച്ച നടത്തും

സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി ഇന്ന് അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തും. സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകീട്ട് വരെയാക്കുമ്പോള്‍ ഏത് രീതിയില്‍ ഓണ്‍ലൈന്‍ – ഡിജിറ്റല്‍ ക്ലാസുകള്‍ മുന്നോട്ട് കൊണ്ടുപോകണം എന്നത് യോഗത്തില്‍ ചര്‍ച്ചയാകും.

പ്രവര്‍ത്തന സമയം, ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കല്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും. പരീക്ഷാ നടത്തിപ്പും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്യും.

ഈ മാസം 21 മുതലാണ് ക്ലാസുകള്‍ പൂര്‍ണ തോതിലാകുന്നത്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ മോഡല്‍ പരീക്ഷകള്‍ നടത്തുന്നതിന്റെ സാധ്യതയും യോഗം പരിശോധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News