പ്രണയദിനത്തില്‍ പ്രാണപ്രിയന് കരള്‍ പകുത്തുകൊടുത്ത് പ്രവിജ; കോട്ടയം മെഡിക്കല്‍ കോളേജിലെ ആദ്യ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം

കോട്ടയം മെഡിക്കല്‍ കോളേജിലെ ആദ്യ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി.18 മണിക്കോറോളം നീണ്ട് നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ലോക പ്രണയ ദിനത്തില്‍ തൃശ്ശൂര്‍ സ്വദേശിയായ സുബീഷിനു ഭാര്യയായ പ്രവിജ തന്നെയാണ് കരള്‍ പകുത്തു നല്‍കിയതു. നടന്നത് കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയിക്കു നാഴിക കല്ലാകുന്ന ശസ്ത്രക്രിയെന്ന് എന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

കോട്ടയം മെഡിക്കല്‍ കോളജിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പൊന്‍തൂവല്‍ കൂടി സ്വന്തമാക്കിയിരിക്കുയാണ് .ആദ്യത്തെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. തൃശൂര്‍ സ്വദേശി സുബീഷിന് ഭാര്യ പ്രവിജ തന്നെയാണ് കരള്‍ പകുത്തു നല്‍കിയത്.ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍ എസ് സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

ഇന്നലെ രാവിലെ ആറ് മണിക്ക് ആരംഭിച്ച ഓപ്പറേഷന്‍ രാത്രി 12:00 മണിക്കാണ് പൂര്‍ത്തിയായത്.നടന്നത് കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയിക്കു നാഴിക കല്ലാകുന്ന സംഭവമെന്ന് എന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജ്

നേരത്തെ സര്‍ക്കാര്‍ മേഖലയില്‍ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വേദിയൊരുക്കിയത് കോട്ടയം മെഡിക്കല്‍ കോളേജായിരുന്ന് . സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News