കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ 3 പേര്‍ മരിച്ചു. കര്‍ണ്ണാടക സ്വദേശി ശിവണ്ണ, ട്രാവലര്‍ ഡ്രൈവറായ കര്‍ണ്ണാടക സ്വദേശി എന്നിവരാണ് മരിച്ചത് ശബരിമലയിലേക്ക് പോവുകയായിരുന്നു കര്‍ണ്ണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. 12 പേര്‍ക്ക് പരുക്ക്.

ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തുവച്ച് തന്നെ മൂന്ന് പേര്‍ മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here