സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്ന സുരേഷിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സ്വപ്ന സുരേഷ് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകും. കൊച്ചിയിലെ ഇഡി ഓഫീസിലാകും സ്വപ്ന ഹാജരാകുക. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയ്ക്ക് ഇഡി നോട്ടീസയച്ചത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വ്യക്തമാക്കുന്ന സ്വപ്നയുടെ ശബ്ദ രേഖ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ആ ശബ്ദരേഖ താന്‍ പുറത്തുവിട്ടതെന്നാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍. പിന്നാലെയാണ് ഇഡി ചോദ്യം ചെയ്യലിനായി നോട്ടീസയച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here