കൊച്ചിയില്‍ മയക്കുമരുന്നു വേട്ട; 55 ഗ്രാം എംഡിഎംഎ പിടികൂടി

കൊച്ചിയില്‍ വീണ്ടും വന്‍ മയക്കുമരുന്നു വേട്ട. ഒരു സ്ത്രീ അടക്കം എട്ട് പേര്‍ പിടിയിലായി. ഇടപ്പളളിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ 55 ഗ്രാം എംഡിഎംഎ പിടികൂടി.

കൊച്ചി കസ്റ്റംസ് പ്രവന്റീവ് വിഭാഗവും എക്‌സെസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് വന്‍ മയക്കുമരുന്ന് വേട്ട പിടികൂടിയത്. ഇടപ്പളളിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ഒരു യുവതി അടക്കം എട്ട് പേരെ പിടികൂടി. ഇവരില്‍ നിന്നും മാരക ലഹരിവസ്തുവായ 55 ഗ്രാം എംഡിഎംഎ പിടികൂടി. ആലുവ സ്വദേശി റെച്ചു റഹ്മാന്‍ , മലപ്പുറം സ്വദേശി മുഹമ്മദ് അലി, ബിബീഷ് തൃശൂര്‍ സ്വദേശി, കണ്ണൂര്‍ സ്വദേശി സല്‍മാന്‍, കൊല്ലം സ്വദേശികളായ ഷിബു, ജുബൈ, തന്‍സീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു സംഘമെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സി ഐ അനി കുമാര്‍ പറഞ്ഞു.

അറസ്റ്റിലായവരില്‍ കൊലക്കേസ് പ്രതികളും ദുബായ് അടക്കം വിദേശ രാജ്യങ്ങളില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി നാടുകടത്തപ്പെട്ടവരും ഉണ്ടെന്നാണ് വിവരം. ഹോട്ടലില്‍ മൂന്ന് മുറികള്‍ ഓണ്‍ലൈന്‍ വഴി എടുത്താണ് സംഘം എത്തിയത്. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് മയക്കുമരുന്ന് വില്‍പ്പനയ്‌ക്കെത്തിയത്. വിവാഹമോചിതയായ 24കാരി അടക്കം കൊല്ലം സ്വദേശികളായ നാല് പേര്‍ വാങ്ങാനെത്തിയവരാണ്. രണ്ട് സംഘങ്ങള്‍ എത്തിയ മൂന്ന് കാറുകളും ഇവര്‍ ഉപയോഗിച്ചിരുന്ന 10 മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News