കുട്ടികളുടെ ദേശീയ ധീരതാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് അഞ്ച് ജേതാക്കള്‍

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്‍കുന്ന കുട്ടികളുടെ ദേശീയ ധീരതാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.കേരളത്തില്‍ നിന്ന് അഞ്ച് കുട്ടികളാണ് അവാര്‍ഡ് കരസ്ഥമാക്കിയത്.ഏകലവ്യ അവാര്‍ഡ്,അഭിമന്യു,ജനറല്‍ അവാര്‍ഡുകളാണ് കേരളം നേടിയത്.

ഏകലവ്യ പുരസ്‌ക്കാരത്തിന് തൃശൂര്‍ സ്വദേശി ഏഞ്ചല്‍മരിയ ജോണും,അഭിമന്യു അവാര്‍ഡിന് കോഴിക്കോട് സ്വദേശി ഷാനീസ് അബ്ദുള്ളയും അര്‍ഹരായി.വയനാട് സ്വദേശി ശിവകൃഷ്ണന്‍,കണ്ണൂര്‍ സ്വദേശി ശീതള്‍ ശശി,മലപ്പുറം സ്വദേശി ഋതുജിത് എന്നിവരാണ് ജനറല്‍ അവാര്‍ഡ് കരസ്ഥമാക്കിയത്.

മെഡലുകള്‍ക്ക് പുറമെ സ്‌പെഷ്യല്‍ അവാര്‍ഡിന് എഴുപത്തി അയ്യായിരം രൂപയും, ജനറല്‍ അവാര്‍ഡിന് നാപ്പതിനായിരും രൂപയുമാണ് പുരസ്‌ക്കാരം,മാത്രമല്ല കുട്ടികളുടെ പഠന ചെലവുകളും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ വഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News