ജീപ്പ് മറിഞ്ഞു 5 വനപാലകര്‍ക്ക് പരിക്കേറ്റു

കാട്ടാനക്കൂട്ടത്തെ ഓടിച്ച് തിരികെ വരുന്ന വഴി വനപാലകരുടെ ജീപ്പ് മറിഞ്ഞു 5 വനപാലകര്‍ക്ക് പരിക്കേറ്റു. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ സഞ്ചരിച്ച ജീപ്പാണ് മറിഞ്ഞത്.

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. കെ. വേലായുധന്‍( 54), വാച്ചര്‍ കെ. എ. ദിവാകരന്‍ ( 54),ഡ്രൈവര്‍ വിനോദ് (38),താല്‍ക്കാലിക വാച്ചര്‍മാരായ വിഗ്‌നേഷ് (21),അര്‍ജുന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആനമല റോഡില്‍ കൊന്നക്കുഴിയില്‍ ഇന്ന് പുലര്‍ച്ചെ ആറുമണിക്കാണ് അപകടം. പരിക്കേറ്റ ഇവരെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here