അ‍ഴീക്കോട് പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ.എം ഷാജിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

അഴിക്കോട് പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനക്കേസുകളുമായി ബന്ധപ്പെട്ട് കെ.എം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്മടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇന്നലെ 11 മണിക്കൂര്‍ ഇ.ഡി. ഷാജിയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷാജി മടങ്ങിയത്.

2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതിയിലാണ് ചോദ്യം ചെയ്യല്‍. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഷാജിയെ വിളിച്ചുവരുത്തിയതെന്ന് ഇ.ഡി.അധികൃതര്‍ അറിയിച്ചു.അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സും ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News