സ്കൂൾ തുറക്കൽ: മന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുമായുള്ള യോഗം ആരംഭിച്ചു

സ്കൂൾ തുറക്കൽ മാർഗരേഖയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുമായുള്ള യോഗം ആരംഭിച്ചു. ക്യൂ ഐ പി സംഘടനകളുമായുള്ള യോഗത്തിനു ശേഷം മറ്റ് സംഘടനകളുമായി ഓൺലൈനിലാണ് ചർച്ച നടത്തുക.

ഫോക്കസ് ഏരിയ, ശനിയാഴ്ചകളിലെ അധ്യയനം,  മാർഗരേഖ എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച മുതൽ പൂർണ തോതിലാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ചർച്ചകൾ.

സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകീട്ട് വരെയാക്കുമ്പോള്‍ ഏത് രീതിയില്‍ ഓണ്‍ലൈന്‍ – ഡിജിറ്റല്‍ ക്ലാസുകള്‍ മുന്നോട്ട് കൊണ്ടുപോകണം എന്നത് യോഗത്തില്‍ ചര്‍ച്ചയാകും.

പ്രവര്‍ത്തന സമയം, ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കല്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും. പരീക്ഷാ നടത്തിപ്പും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്യും.

ഈ മാസം 21 മുതലാണ് ക്ലാസുകള്‍ പൂര്‍ണ തോതിലാകുന്നത്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ മോഡല്‍ പരീക്ഷകള്‍ നടത്തുന്നതിന്റെ സാധ്യതയും യോഗം പരിശോധിക്കും.

അതേസമയം സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്കൂളുകൾ ഇന്നലെ തുറന്നിരുന്നു. പ്രീ പ്രൈമറി മുതൽ ഒൻപതാം ക്ളാസ് വരെ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെയാണ് ക്ളാസ്. ആശങ്കകൾക്ക് വിരാമമിട്ടാണ് സന്തോഷത്തോടെ കുട്ടികൾ സ്കൂളിൽ എത്തിയതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശി‍വൻകുട്ടി പ്രതികരിച്ചു.

ഈ മാസം 21 മുതൽ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസുകളും പൂർണതോതിൽ പ്രവർത്തന സജ്ജമാകും. 22 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ്  പ്രീപ്രൈമറി വിഭാഗം ക്ളാസുകൾ ആരംഭിച്ചത്. അതുകൊണ്ടു തന്നെ ആദ്യമായി സ്കൂളുകളിലെത്തിയത് നിരവധി കുരുന്നുകളാണ്.

എല്ലാവരും വലിയ ആവേശത്തേടെയാണ് എത്തിയത്. കൃത്യമായി കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനാൽ കുട്ടികളെ സ്കൂളിൽ വിടുന്നതിലുള്ള ആശങ്കയും രക്ഷിതാക്കൾക്കുണ്ടായിരുന്നില്ല

ഒന്നു മുതൽ ഒൻപത് വരെയുള്ള കുട്ടികൾക്ക് ഈ ആ‍ഴ്ചയിൽ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെയാണ് കാസുകൾ. തിരുവനന്തപുരം തൈക്കാട് എൽ പി എസ്സിൽ എത്തിയ വിദ്യാഭ്യാസമന്ത്രി വി.ശി‍വൻകുട്ടി മധുരം നൽകി കുരുന്നുകൾക്കൊപ്പം ചെലവിട്ടു.

ആശങ്കകൾക്ക് വിരാമമിട്ടാണ് സന്തോഷത്തോടെ കുട്ടികൾ സ്കൂളിൽ എത്തിയതെന്ന് മന്ത്രി വി.ശി‍വൻകുട്ടി പ്രതികരിച്ചു. ഈ മാസം 21 മുതലാണ് ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസ്കൾ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുക. കൃത്യമായി പാഠഭാഗം തീർത്ത് പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ സജ്ജമാക്കുക കൂടിയാണ് സർക്കാർ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News