കുടുംബത്തിന് താങ്ങായ സി.പി.ഐ.എമ്മിന് നന്ദി അറിയിച്ച് വിനീതയുടെ കുടുംബം

ജീവിതം വഴിമുട്ടിയ നിമിഷത്തില്‍ തങ്ങളുടെ കുടുംബത്തിന് താങ്ങായ സി.പി.ഐ.എം നെടുമങ്ങാട് ഏര്യാ കമ്മിറ്റിയോട് നന്ദിയുണ്ടെന്ന് അമ്പലംമുക്കില്‍ കൊല്ലപെട്ട വിനീതയുടെ കുടുംബം.

വീടുവച്ചു നല്‍കുന്നതിനൊപ്പം കുട്ടികളുടെ സംരക്ഷണവും ഏറ്റെടുത്ത പാര്‍ട്ടിയോട് എന്നും കടപ്പെട്ടിരിക്കുമെന്നും കുട്ടികള നന്നായി പഠിപ്പിക്കണമെന്നതാണ് ആഗ്രഹമെന്നും വിനീതയുടെ അച്ഛനും അമ്മയും കൈരളി ന്യൂസിനോട് പറഞ്ഞു.

അമ്പലമുക്ക് കൊലപാതത്തിന് ഇരയായ വിനീതയുടെ കുടുംബത്തിന് സിപിഐഎം വീട് വെച്ച് നല്‍കുമെന്ന് അറിയിച്ചിരുന്നു. വിനിതയുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സിപിഐഎം വഹിക്കും. സിപിഐഎം നെടുമങ്ങാട് ഏരിയാ കമ്മറ്റിയാണ് തീരുമാനം എടുത്തത്.

അമ്പലമുക്കിലെ സസ്യോദ്യാനത്തിൽ കൊല്ലപ്പെട്ട ജീവനക്കാരി വിനീതയുടെ ദുരിതപൂർണ്ണമായ സാഹചര്യം തിരിച്ചറിഞ്ഞാണ് സിപിഐഎം ഈ തീരുമാനം എടുത്തത്. നിലവിൽ ആസ്ബറ്റോസ് ഇട്ട വീട്ടിലെ പരിമിതമായ ജീവിത സാഹചര്യത്തിൽ ജീവിക്കുന്ന ഇവരുടെ ദുരിത ജീവിതം തിരിച്ചറിഞ്ഞാണ് സിപിഐഎം നെടുമങ്ങാട് ഏരിയാ കമ്മറ്റി തീരുമാനം എടുത്തത്.

വിനീതയുടെ കുട്ടികളുടെ പഠനചിലവും സിപിഐഎം വഹിക്കും. ഇപ്പോൾ താമസിക്കുന്ന വീടിനടുത്തായി ആയി മറ്റൊരു സ്ഥലം വാങ്ങി വീട് വെച്ച് നൽകാനാണ് സിപിഐഎം തീരുമാനിച്ചത്.

സസ്യോദ്യാനത്തിലെ ജീവനക്കാരിയായിരുന്ന വീനീതയുടെ ഭർത്താവ് രണ്ട് വർഷങ്ങൾക്ക് മുൻപ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.ഇതോടെ വീനീതയാണ് ഈ കുടുംബത്തിൻറെ ചിലവുകൾ നോക്കിയിരുന്നത്.

സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരനായിരുന്ന വിനീതയുടെ അച്ഛൻറെ തുച്ഛ വരുമാനം ആണ് ഈ കുടുംബത്തിൻറെ ഏക ആശ്രയം . ഇത് തിരിച്ചറിഞ്ഞാണ് കുടുംബത്തെ സഹായിക്കാൻ സിപിഐഎം രംഗത്തെത്തിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവദിവസം കടയില്‍നിന്ന് ഇറങ്ങിപ്പോയ ആളായിരിക്കാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പ്രത്യേകാന്വേഷണ സംഘം അന്വേഷണം നടത്തുകയായിരുന്നു.

 സംഭവ ദിവസം പ്രതി രാജേന്ദ്രന് ലിഫ്റ്റ് കൊടുത്ത സ്‌കൂട്ടര്‍ ഡ്രൈവര്‍, പേരൂര്‍ക്കടയിലെ ഓട്ടോ ഡ്രൈവര്‍ എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രാജേന്ദ്രന്‍ സീരിയല്‍ കില്ലറാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

രാജേന്ദ്രന്‍ നടത്തുന്ന അഞ്ചാമത്തെ കൊലപാതകമാണ് അമ്പലംമുക്കിലേത്. 2014ല്‍ തമിഴ്‌നാട്ടിലെ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും ഇയാള്‍ കൊലപ്പെടുത്തി. കവര്‍ച്ച തന്നെയായിരുന്നു ലക്ഷ്യം. കന്യാകുമാരിയില്‍ രണ്ട് കൊലപാതകങ്ങളും ഇയാള്‍ നടത്തി. 2014-2019 കാലഘട്ടത്തിലാണ് ഈ നാല് കൊലപാതകങ്ങളും ഇയാള്‍ നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here