രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ യുപിയിലും പഞ്ചാബിലും പ്രചാരണം ഊര്‍ജിതമാകി രാഷ്ട്രീയ പാര്‍ട്ടികള്‍

രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഉത്തര്‍പ്രദേശിലും പഞ്ചാബിലും പ്രചാരണം ഊര്‍ജിതമാകി രാഷ്ട്രീയ പാര്‍ട്ടികള്‍. പഞ്ചാബില്‍ ഈ മാസം 20 നാണ് വോട്ടെടുപ്പ്. യുപിയിലെ മൂന്നാംഘട്ട തിരഞ്ഞെടുപ്പും 20 നാണ്. അതേ സമയം പഞ്ചാബ് പിസിസി അധ്യക്ഷന്‍ നാവ്‌ജോത് സിംഗ് സിദ്ദുവിനെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

ബിജെപിക്ക് ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാങ്ങളില്‍ നടന്നത്..ഗോവയില്‍ 78 ശതമാനത്തിലേറെയാണ് പോളിംഗ് രേഖപ്പെടുത്തിയത്..അതേ സമയം ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്… ഈ സാഹചര്യത്തിലാണ് ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് മൂന്നാംഘട്ടത്തില്‍ നിര്‍ണായകമാകുന്ന പഞ്ചാബിലേക്ക് പാര്‍ട്ടികളും നേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷത്തുള്ള ആം ആദ്മിയും ബിജെപി-പഞ്ചാബ് ലോക് കോണ്‍ഗ്രസ് സഖ്യവും ശക്തമായ പ്രചാരണമാണ് നടത്തുന് അകാലിദള്‍- ബിഎസ്പി സഖ്യവും സംയുക്ത സമാജ് മോര്‍ച്ചയും പ്രചാരണ പരിപാടികള്‍ വിപുലപെടുത്തി. അതേ സമയം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലി. സംസ്ഥാനത്ത് പുതിയ പഞ്ചാബും പുതിയ സര്‍ക്കാരുമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി ജലന്ധറില്‍ പറഞ്ഞിരുന്നു.

അതേസമയം പഞ്ചാബിലെ ജനങ്ങള്‍ പരീക്ഷണത്തിനു നില്‍ക്കരുതെന്നാണ് രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചത്. കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കണമെന്നും, മയക്കുമരുന്ന് അടക്കമുള്ള പ്രശ്‌നങ്ങള്‍ പറയുന്ന മോഡി രാജ്യത്തെ തൊഴിലില്ലായ്മ, കള്ളപ്പണം എന്നിവയെ കുറിച്ചു മിണ്ടുന്നില്ലെന്നും രാഹുല്‍ ഹോഷിയര്‍പൂരിലെ റാലിയില്‍ വിമര്‍ശിച്ചിരുന്നു. പുതിയ പഞ്ചാബിന് എഎപിക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രചാരണം.

അതിനിടെ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നാവ്‌ജോത് സിംഗ് സിദ്ദുവിനെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു.. വിദ്വേഷ പ്രചരണം നടത്തിയതിന് സിദ്ധിവിനെതിരെ കേസെടുക്കണമെന്നും, പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here