മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ല, തന്റെ വാക്കുകളെ വളച്ചൊടിച്ചു; ഡോ. ബി. അശോക്

മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ബി. അശോക് ഐ.എ. എസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും  മുന്നാറിലെ ഭൂമി പതിച്ചതായോ മുന്‍ സര്‍ക്കാരിന്റെ കാലത്തു അഴിമതി നടന്നെന്നോ എന്റെ പോസ്റ്റില്‍ പരാമര്‍ശമില്ലെന്നും ഡോ ബി അശോക് പറഞ്ഞു. തന്റെ കാലത്ത് എല്ലാം ചെയ്തത്
നിയമ പരമായിട്ടാണെന്ന് മുന്‍ വൈദ്യുതി വകുപ്പ്.

ഡോ. ബി. അശോകിന്റെ കുറിപ്പ്

ഇന്നത്തെ ഒരു പ്രമുഖ പത്രത്തിലും ചില സമൂഹ മാധ്യമ പോസ്റ്റുകളിലും എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയാത്ത കാര്യങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്.

മുന്നാറിലെ ഭൂമി പതിച്ചതായോ മുന്‍ സര്‍ക്കാരിന്റെ കാലത്തു അഴിമതി നടന്നെന്നോ എന്റെ പോസ്റ്റില്‍ പരാമര്‍ശമില്ല. ഭൂമി പാട്ടത്തിനു നല്‍കുമ്പോള്‍, അഥവാ മൂന്നാം കക്ഷിക്ക് കൈമാറുമ്പോള്‍ ബോര്‍ഡിനുള്ളില്‍ പാലിക്കേണ്ട ഭരണ നടപടി ക്രമം പാലിച്ചില്ല എന്നേ പറഞ്ഞുള്ളു.

പോസ്റ്റുമായി മുന്‍ മന്ത്രിയെയോ സര്‍ക്കാരിനെയോ ബന്ധപ്പെടുത്തിയത് തെറ്റായിട്ടാണ്. പറഞ്ഞിട്ടില്ലാത്തത് ‘പറഞ്ഞതായി’ പ്രചരിപ്പിക്കുന്നത് തെറ്റാണ്.

അന്ന് ഊര്‍ജ്ജ സെക്രട്ടറിയായിരുന്ന ഞാനും സര്‍ക്കാരിന്റെ ഭാഗവും കാര്യങ്ങള്‍ അറിയുന്ന വ്യക്തിയുമാണ് എന്ന് സവിനയം ഓര്‍മ്മിപ്പിക്കുന്നു.

ഡോ. ബി. അശോക് ഐ.എ. എസ്.
ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News