ഞാൻ മമ്മൂട്ടി ഫാൻ ആണ്:മാലപാർവതി
ഞാൻ കാത്തിരിക്കുന്ന വലിയ സിനിമ ഭീഷ്മപർവമാണ്.മമ്മൂട്ടി എന്ന നടന്റെ ഒരു മാസ് എന്റർടെയ്നർ തന്നെയായിരിക്കും ഭീഷ്മപർവ്വം.ഞാൻ ചെയ്ത ഏറ്റവും വലിയ സിനിമയും ഭീഷ്മപർവം തന്നെയാണ്.വേറെ ഇൻഡസ്ട്രിയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഭീഷ്മപർവവും മരക്കാറും മാലിക്കുമൊക്കെയാണ് എന്റെ വലിയ സിനിമകൾ.വേറെ ഇൻഡസ്ട്രിയിൽ സിനിമയുടെ സ്കെയിൽ വലുതാകും പക്ഷെ എന്റെ ഹൃദയത്തിലെ വലിയ സിനിമകൾ മലയാളം സിനിമകൾ തന്നെയാണ്എന്ന് മാലപാർവതി കൈരളി ന്യൂസ് ഓൺലൈനോട് പറഞ്ഞു .
ഭീഷ്മപർവവും മമ്മൂട്ടിയും
ഭീഷ്മപർവ്വത്തെക്കുറിച്ച് പറഞ്ഞാൽ മമ്മൂക്കക്കൊപ്പമുള്ള പടം.മമ്മൂക്കയുടെ മാസ്സ് പടമായിരിക്കും ഭീഷ്മപർവം.ഞാൻ മമ്മൂട്ടി ഫാൻ ആണ്.എക്കാലത്തും ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആണ്.ഒരു ഫാൻ ഗേൾ മോമെന്റ്റ് ആണ് എനിക്ക് മമ്മൂക്കക്കൊപ്പമുള്ള സിനിമകൾ.
നാല് സിനിമകളാണ് മുൻപ് ചെയ്തത്. പ്രമാണി,ബാവുട്ടി,ഇമ്മാനുവൽ,പതിനെട്ടാം പടി …ഇപ്പോൾ ഭീഷ്മപർവം.ഞാൻ സിനിമയിൽ അഭിനയിച്ച ശേഷം ഇൻഡസ്ട്രിയിൽ നിന്ന് ഞാൻ നന്നായി അഭിനയിച്ചു എന്ന് ആദ്യമായി പറഞ്ഞത് മമ്മൂക്കയാണ്.നീലത്താമരയിൽ അഭിനയിച്ച ശേഷം ആണ് ഞാൻ പ്രമാണിയിൽ അഭിനയിക്കാനെത്തുന്നത്.പ്രമാണിയുടെ സെറ്റിൽ വെച്ച് കണ്ടപ്പോൾ മമ്മൂക്ക പറഞ്ഞു ‘നിങ്ങൾ അഭിനയിച്ചത് ഞാൻ കണ്ടിരുന്നു.കൊള്ളാം’ എന്ന്.എം ടി സാർ പോലും പറഞ്ഞത് അതിനുശേഷമാണ്.
ഭീഷ്മപർവം കിടിലം പടമാണ്.ഞാൻ ആദ്യമായിട്ട് നെഗറ്റീവ് വേഷം ചെയ്യുന്നതും ഇതിലാണ്.മോളി എന്നാണ് എന്റെ പേര്.വേഷമൊക്കെ കണ്ടാൽ തന്നെ ചിരി വരും.മോളി ഒരു കൊനിഷ്ട് പിടിച്ച കഥാപാത്രമാണ്. നമുക്ക് എല്ലാവർക്കും പരിചയം ഉണ്ടാകും മൊളിയെ,എല്ലാ വിഷയത്തിലും വന്നു അഭിപ്രായം പറയുന്ന ഒരു സ്ത്രീ.
മലയാളം ,തമിഴ് ,തെലുങ്ക് ഇനി ഹിന്ദി
ഹിന്ദി സിനിമ എന്നത് മാത്രമല്ല നടി രേവതിയുടെ ഹിന്ദി സിനിമ എന്നതിന്റെ ത്രില്ലിലാണ് ഞാൻ.സിനിമയെ അറിയാവുന്ന ഒരാൾ എന്നെ വിളിക്കുന്നു എന്നത് എനിക്ക് ഭയങ്കര സന്തോഷമാണ് .മിത്ര് ഞാൻ ആസ്വദിച്ച് കണ്ട സിനിമയാണ്.രേവതിമാമിനൊപ്പം വർക് ചെയ്യാൻ പോകുന്നു എന്നത് തന്നെ വലിയ എക്സൈറ്റ്മെന്റ് ആണ്. സിങ്ക് സൗണ്ട് ആണ്.ഹിന്ദി പറയണം.തെലുങ്ക് പറഞ്ഞ സ്ഥിതിക്ക് ഹിന്ദിയും പറയാമെന്നൊരു ആശ്വാസമുണ്ട്.
Get real time update about this post categories directly on your device, subscribe now.