ADVERTISEMENT
ഈ മാസം പകുതിയോടെ കൊവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറയുമെന്ന് സൂചനകള്‍. ഫെബ്രുവരി അവസാനത്തോടെ രോഗികളില്‍ വലിയ കുറവാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു.
33 ദിവസത്തിനുശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച കൊവിഡ് രോഗികള്‍പതിനായിരത്തില്‍ താഴെയായിയിരുന്നു. 8989 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് മൂന്നാം തരംഗം അവസാനഘട്ടത്തിലാണെന്നാണ് ഇത് നല്‍കുന്ന സൂചന.
58,090 സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 15.47 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 24,757 പേര്‍ രോഗമുക്തരായി. രോഗബാധിതരായ 1,44,384 പേരില്‍ 4.3 ശതമാനം മാത്രമാണ് ആശുപത്രിയിലുള്ളത്. 25 മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 62,377.
അതേസമയം രാജ്യത്തെ കൊവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞുവരികയാണ്. പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് താഴെ തുടരുകയാണ്. പുതിയ കണക്ക് പ്രകാരം കര്‍ണാടകത്തില്‍ 2,372 കേസുകളും, തമിഴ്‌നാട്ടില്‍ 2,296കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയില്‍ 3,502 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ അസമില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രാത്രി യാത്ര നിരോധനം സാമൂഹിക-മത സമ്മേളനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.
വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ നിര്‍ബന്ധിത കോവിഡ് പരിശോധനയും ഒഴിവാക്കി. ജമ്മുകശ്മീരിലെ കോളേജുകളും ഇന്ന് മുതല്‍ തുറക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.