നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് നടി കേസില്‍ കക്ഷി ചേരും

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചു.കേസില്‍ കക്ഷി ചേരാന്‍ അനുമതി നല്‍കണമെന്ന് നടി കോടതിയോട് അഭ്യര്‍ഥിച്ചു.തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത തിങ്കളാഴ്ച്ചയിലേക്ക് മാറ്റി.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കെയാണ് ഇരയായ നടി ഹര്‍ജിയെ എതിര്‍ത്ത് രംഗത്തെത്തിയത്.കേസില്‍ കക്ഷി ചേരാന്‍ അനുമതി നല്‍കണമെന്ന് നടി കോടതിയോട് അഭ്യര്‍ഥിക്കുകയായിരുന്നു.തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത തിങ്കളാഴ്ച്ചയിലേക്ക് മാറ്റി.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍, സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള തടരന്വേഷണം റദ്ദാക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ തനിയ്‌ക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന തോന്നലുണ്ടായതിനെത്തുടര്‍ന്നാണ് വ്യാജ തെളിവുണ്ടാക്കി തുടരന്വേഷണം നടത്തുന്നതെന്നും ഇത് തടയണമെന്നുമാണ് ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോടുള്ള വ്യക്തി വിരോധമാണ് തുടരന്വേഷണത്തിന് കാരണമെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് ശ്രമമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹര്‍ജി നേരത്തെ പരിഗണിച്ച കോടതി, സര്‍ക്കാരിനോട് നിലപാട് തേടിയിരുന്നു.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍, ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ലഭിച്ചെന്നുംദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നുമുള്ള വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണമാരംഭിച്ചത്.തുടരന്വേഷണത്തിന് അനുമതി നല്‍കിയ വിചാരണക്കോടതി, ഒരു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.ഇതിനു ശേഷമാണ് തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News