മാധ്യമപ്രവര്‍ത്തകനെ പട്ടാപ്പകല്‍ ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് കുത്തിക്കൊന്നു

മാധ്യമപ്രവര്‍ത്തകനെ കുടുംബത്തിന്റെ മുന്നിലിട്ട് പട്ടാപ്പകല്‍ കുത്തിക്കൊന്നു. ഗുജറാത്തിലെ സൂറത്തില്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഷാഹ്പൂര്‍ വാഡിലെ ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം.

സൂറത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ ജുനെദ് ഖാന്‍ പത്താ(37)നെയാണ് കുടുംബത്തിന്റെ മുന്നിലിട്ട് കൊലപ്പെടുത്തിയത്. സൂറത്തിലെ ഒരു പ്രദേശിക വാരികയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്.

ജുനെദിനെ കുത്തിയ കൊലപാതക സംഘം സംഭവസ്ഥലത്ത് നിന്നും ഉടന്‍ തന്നെ കടന്നുകളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കൊലപാതകികള്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സംഭവദിവസം  തിരക്കേറിയ ജില്ലാനി പാലത്തില്‍ വെച്ച് പിന്നാലെ വന്ന കാര്‍ ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം ബൈക്കില്‍ നിന്നും വീഴുകയും ചെയ്തിരുന്നു.

തൊട്ടുപിന്നാലെയാണ് നാലുപേരടങ്ങിയ സംഘം കാറില്‍ നിന്നും ഇറങ്ങി ജുനെദിനെ കുത്തികൊലപ്പെടുത്തിയത്. ജുനെദ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News