കേന്ദ്ര അന്വേഷണ എജന്‍സികള്‍ രാഷ്ട്രീയ ഉപകരണമായി മാറുന്നു; എസ് രാമചന്ദ്രന്‍ പിള്ള

മോദി സര്‍ക്കാര്‍ ജനാധിപത്യ ചര്‍ച്ചകള്‍ നടത്തുന്നില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമാണ് നടക്കുന്നതെന്നും പുതിയ വിദ്യാഭ്യാസ നയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള ആലപ്പുഴ സിപിഐഎം സമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും എസ്ആര്‍പി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര അന്വേഷണ എജന്‍സികള്‍ രാഷ്ട്രീയ ഉപകരണമായി മാറുന്നുവെന്നും ഇന്ത്യന്‍ ജനത മോദി ഭരണത്തിന്റെ പൊലീസ് നിരീക്ഷണത്തിലാണെന്നും സമ്മേളന നഗരിയിലെ പ്രസംഗത്തില്‍ എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News