കോൺഗ്രസ്‌ നേതാവും മുൻ നിയമ മന്ത്രിയുമായിരുന്ന അശ്വനി കുമാർ കോൺഗ്രസ് വിട്ടു

പഞ്ചാബിൽ ഫെബ്രുവരി 20ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ്‌ നേതാവും മുൻ നിയമ മന്ത്രിയുമായിരുന്ന അശ്വനി കുമാർ കോൺഗ്രസിൽ നിന്നും രാജി വച്ചു.

46 വർഷത്തോളം കോൺഗ്രസിൽ പ്രവർത്തിച്ച അശ്വനി കുമാർ സോണിയ ഗാന്ധിയുടെ വിശ്വസ്ഥൻ ആയിരുന്നു. G23 നേതാക്കളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രാഹുൽ പക്ഷത്തെ നിരന്തരം പിന്തുണച്ച നേതാവ് കൂടിയായിരുന്നു അശ്വനി കുമാർ.

കോൺഗ്രസിൽ നിന്നും രാജിവെക്കേണ്ടി വരുന്നത് വേദനാജനകമാണെന്നും എന്നാൽ കോൺഗ്രസ്‌ നേതൃത്വത്തിൽ രാജ്യത്തിന് പ്രതീക്ഷയിലെന്നും രാജിക്ക് ശേഷം അശ്വനി കുമാർ പ്രതികരിച്ചു.. ഇതോടെ പഞ്ചാബിൽ കോൺഗ്രസ്‌ കൂടുതൽ പ്രതിസന്ധിയിലാകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here