പ്രണയദിനത്തിൽ വൈറലായി മേരി ആവാസ് സുനോയിലെ ഗാനം

പ്രണയമെന്നൊരു വാക്ക് , കരുതുമുള്ളിലൊരാൾക്ക്…..മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന പ്രിയ പ്രേക്ഷകർക്ക്,വാലന്‍റയിൻസ് ഡേയിൽ ,മനോഹരമായൊരു പ്രണയഗാനം സമ്മാനിച്ചിരിക്കുകയാണ് മേര് ആവാസ് സുനോ ടീം.ജി. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഗാനം ഒരുക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്.ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ. ആൻ ആമിയുടെ സ്വരമാധുരിയിൽ പാട്ട് കേൾക്കുന്പോൾ ആരും പ്രണയിച്ച് പോകും.

പാട്ടിന്‍റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടത്.ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.ശിവദയാണ് മറ്റൊരു നായിക.നേരത്തെ പുറത്തുവിട്ട ഈറൻ നിലാ എന്ന മെലഡിഗാനം ഹരിചരണിന്‍റെ സ്വരമാധുരിയിൽ ഹിറ്റായിരുന്നു. കാറ്റത്തൊരു മൺകൂട് എന്ന ആദ്യഗാനവും ആസ്വാദക പ്രശംസ നേടി. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഗാനം പ്രേക്ഷകരിൽ എത്തിച്ചത്.

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്‍റെ നിർമാണം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ .തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്.

മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.ഡോക്ടറാണ് മഞ്ജുവാര്യരുടെകഥാപാത്രം.ജോണി ആന്‍റണി,ഗൗതമി നായർ, സോഹൻ സീനുലാൽ,സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News