
ലോക്സഭയുടേയും രാജ്യസഭയുടേയും തത്സമയ നടപടികളും പ്രോഗ്രാമുകളും സംപ്രേക്ഷണം ചെയ്യുന്ന സന്‍സദ് ടിവിയുടെ അക്കൗണ്ട് യൂട്യൂബ് റദ്ദാക്കി. ഗൂഗിളിന് ഇത് സംബന്ധിച്ച് മെയില്‍ അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
യൂട്യൂബിന്റെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന കാരണത്താലാണ് നടപടി. സന്‍സദ് ടിവിയുടെ യൂട്യൂബ് ചാനല്‍ ഏതൊക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് വ്യക്തമായിട്ടില്ല.
യൂട്യൂബ് ചാനല്‍ തുറന്നപ്പോള്‍ ‘404 എറര്‍” എന്നായിരുന്നു ആദ്യം കാണിച്ചിരുന്നത്. പിന്നാലെ ”പേജ് ലഭ്യമല്ല, ക്ഷമിക്കണം, മറ്റെന്തെങ്കിലും തിരയാന്‍ ശ്രമിക്കു” എന്നും സന്ദേശം ലഭിച്ചു.
എന്ത് തരം കണ്ടെന്റ് ആണ് അനുവദിക്കുകയെന്ന് യൂട്യൂബിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. യൂട്യൂബില്‍ എന്തൊക്കെ തരത്തിലുള്ള കണ്ടന്റുകളാണ് അനുവദനീയമല്ലാത്തത് എന്നതില്‍ വീഡിയോകള്‍ മുതല്‍ കമന്റുകള്‍ വരെ ഉള്‍പ്പെടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here