തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരേ ഡിവൈഎഫ്‌ഐ പ്രതിഷേധം

തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ഡിവൈഎഫ്‌ഐ പ്രതിഷേധം. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിനു മുമ്പില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.

സമൂഹത്തില്‍ വിദ്വേഷ പ്രചരണം നടത്തിയും ഭിന്നിപ്പിച്ചും ഭരണം നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴിലില്ലാതെ യുവാക്കള്‍ പലായനം ചെയ്യേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്.

പ്രതിഷേധ പരിപാടിയില്‍ പി പി സുമോദ് എംഎല്‍എ, എം രാജേഷ്, ജിഞ്ചു ജോസ്, കെ സി റിയാസുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News