ജനാധിപത്യ ചര്‍ച്ചകള്‍ നടത്തുവാന്‍ മോദി സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല; ആഞ്ഞടിച്ച് എസ്ആര്‍പി

 ഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്നും ജനാധിപത്യ ചര്‍ച്ചകള്‍ നടത്തുവാന്‍ മോദി സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ലെന്നുംസിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സിപിഐ എം ആലപ്പുഴ ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്ആര്‍പി.

പുതിയ വിദ്യാഭ്യാസ നയം പോലും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നില്ല. ഇന്ത്യന്‍ ജനത മോദി ഭരണത്തിന്റെ പൊലീസ് നിരീക്ഷണത്തിലാണ്. ചര്‍ച്ചകളില്ലാതെ പാര്‍ലമെന്റിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ല.

നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ അന്വേഷണ എജന്‍സികളെ രാഷ്ട്രീയ ഉപകരണമായി മാറ്റുകയാണെന്നും എസ്ആര്‍പി പറഞ്ഞു.

പാര്‍ലമെന്റിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും എസ്ആര്‍പി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര അന്വേഷണ എജന്‍സികള്‍ രാഷ്ട്രീയ ഉപകരണമായി മാറുന്നുവെന്നും ഇന്ത്യന്‍ ജനത മോദി ഭരണത്തിന്റെ പൊലീസ് നിരീക്ഷണത്തിലാണെന്നും സമ്മേളന നഗരിയിലെ പ്രസംഗത്തില്‍ എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here