ബി. അശോക് ഫേസ്ബുക് പോസ്റ്റിട്ടത് തന്റെ അറിവോടെയല്ല; വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോക് ഫേസ്ബുക് പോസ്റ്റിട്ടത് തന്റെ അറിവോടെയല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇക്കാര്യത്തില്‍ ചെയര്‍മാനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നാണ് അശോക് തന്നോട് പറഞ്ഞത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല താന്‍ തിരുവനന്തപുരത്തേക്ക് വന്നതെന്നും കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് ജീവനക്കാരുടെ ശമ്പളം കൂട്ടിയത്. മുന്‍മന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചെന്നും ചൂണ്ടിക്കാട്ടി പുതിയ എഫ് ബി പോസ്റ്റുമായി കെഎസ്ഇ ബി ചെയര്‍മാന്‍ ബി അശോക് രംഗത്തെത്തിയിരുന്നു. മൂന്നാറിലെ ഭൂമി പതിച്ചു നല്‍കിയതില്‍ അഴിമതി നടന്നെന്ന് പറഞ്ഞിട്ടില്ല. ഭൂമി കൈമാറുമ്‌ബോള്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് മാത്രമാണ് പറഞ്ഞത്. കഴിഞ്ഞ സര്‍ക്കാരിനെ കുറിച്ചോ മുന്‍ മന്ത്രി എംഎം മണിക്കെതിരെയോ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി അശോകിന്റെ കുറിപ്പ്

ഇന്നത്തെ ഒരു പ്രമുഖ പത്രത്തിലും ചില സമൂഹ മാധ്യമ പോസ്റ്റുകളിലും എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയാത്ത കാര്യങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്.

മുന്നാറിലെ ഭൂമി പതിച്ചതായോ മുന്‍ സര്‍ക്കാരിന്റെ കാലത്തു അഴിമതി നടന്നെന്നോ എന്റെ പോസ്റ്റില്‍ പരാമര്‍ശമില്ല. ഭൂമി പാട്ടത്തിനു നല്‍കുമ്പോള്‍, അഥവാ മൂന്നാം കക്ഷിക്ക് കൈമാറുമ്പോള്‍ ബോര്‍ഡിനുള്ളില്‍ പാലിക്കേണ്ട ഭരണ നടപടി ക്രമം പാലിച്ചില്ല എന്നേ പറഞ്ഞുള്ളു.

പോസ്റ്റുമായി മുന്‍ മന്ത്രിയെയോ സര്‍ക്കാരിനെയോ ബന്ധപ്പെടുത്തിയത് തെറ്റായിട്ടാണ്. പറഞ്ഞിട്ടില്ലാത്തത് ‘പറഞ്ഞതായി’ പ്രചരിപ്പിക്കുന്നത് തെറ്റാണ്.

അന്ന് ഊര്‍ജ്ജ സെക്രട്ടറിയായിരുന്ന ഞാനും സര്‍ക്കാരിന്റെ ഭാഗവും കാര്യങ്ങള്‍ അറിയുന്ന വ്യക്തിയുമാണ് എന്ന് സവിനയം ഓര്‍മ്മിപ്പിക്കുന്നു.

ഡോ. ബി. അശോക് ഐ.എ. എസ്.
ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News