പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി

പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ ചോദ്യം ചെയ്ത പ്രതിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി പൊലീസ് സംഘം പാല പുറത്തേക്ക് പുറപ്പെട്ടു. മൊഴി നല്കിയത് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ്.

സുഹൃത്തായ ആഷിക്കിനെ കൊന്ന് കുഴിച്ചിട്ടു എന്നാണ് മൊഴി. ചിനക്കത്തൂർ അഴിക്കലപ്പ റമ്പിലാണ് സംഭവം. മോഷണക്കേസ് പ്രതിയാണ് ഫിറോസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here