ടിടിഇക്ക് ക്രൂരമര്‍ദ്ദനം: രണ്ടുപേര്‍ അറസ്റ്റില്‍

എറണാകുളം ഹൗറ എക്‌സ്പ്രസിലെ ടിടിഇ ക്ക് മര്‍ദ്ദനം. ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ് മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ അര്‍ദ്ധരാത്രിയോടെ എറണാകുളത്തു നിന്ന് പുറപ്പെട്ട എറണാകുളം – ഹൗറ അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനില്‍ വെച്ചാണ് സംഭവം. ട്രെയിന്‍ ആലുവ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ ജാര്‍ഖണ്ഡ് സ്വദേശികളായ രണ്ട് പേരോട് ടി ടി ഇ ആയ ബെസി ടിക്കറ്റ് ആവശ്യപ്പെട്ടു.

ഇതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചു. ബെസിയുടെ മൊബൈല്‍ ഫോണും ഇവര്‍ പിടിച്ചെടുത്തു. വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍ വെ പോലീസ് തൃശൂരില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റീമാന്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയായ ബെസി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News