കറികളിലും മറ്റും മല്ലി ഉപയോഗിക്കുന്നവരാണോ? എന്നാൽ ഇത് കൂടി അറിയൂ

കണ്ണിനു കാണാൻ മാത്രം വലിപ്പമില്ലെങ്കിലും മല്ലി അത്ര നിസ്സാരക്കാരനല്ലെന്നാണ് ആധുനിക ഗവേഷണപഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ദഹനവ്യവസ്ഥയിലെ തകരാറുകൾ പരിഹരിച്ച് ആഹാരം സുഗമമായി ദഹിക്കുന്നതിനും അതിലെ പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനും മല്ലി സഹായകമാണ്. എന്നാൽ അമിതമായ മല്ലിപ്പൊടിയുടെ ഉപയോഗം അൾസർ പോലുള്ള രോഗങ്ങൾ ഉള്ളവരെ സംബന്ധിച്ചിടത്തോളം അത്ര ആശാസ്യമല്ല.

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ മല്ലിക്ക് നിർണായക സ്ഥാനമുണ്ട്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് മല്ലി. കാൻസറിനെ പ്രതിരോധിക്കുന്ന ആന്റി കാൻസർ ഘടകങ്ങളും ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളും ധാരാളമുണ്ട് മല്ലിയിൽ എന്നു മറക്കേണ്ട. ശരീരത്തിലെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും മല്ലിക്ക് സാധിക്കും.ആന്തരികമായ ആരോഗ്യത്തിനു മാത്രമല്ല, നിങ്ങളുടെ ത്വക്കിന്റെ ആരോഗ്യത്തിനും മല്ലി ഉത്തമമാണ്.

രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ മല്ലി സഹായിക്കുമെന്നതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് മല്ലി ബെസ്റ്റാണ്. ഹൃദ്രോഗസാധ്യത ഉള്ളവർ ആഹാരക്രമത്തിൽ മല്ലി കൂടുതലായി ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. രക്തസമ്മർദം ക്രമീകരിച്ച് നിലനിർത്തുന്നതിൽ മല്ലിക്ക് കാര്യമായ പങ്കുണ്ടത്രേ. അതുകൊണ്ടു തന്നെ എല്ലായ്പ്പോഴും താഴ്ന്ന രക്തസമ്മർദം ഉള്ളവർ മല്ലിപ്പൊടിയുടെ അളവ് ക്രമീകരിക്കണം.

ടൈപ്പ് 2 പ്രമേഹം വില്ലനായി ഭീഷണി ഉയർത്തുന്നുണ്ടെങ്കിൽ മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. രക്തത്തിൽനിന്നു പഞ്ചസാരയുടെ അളവ് നീക്കം ചെയ്യുന്ന എൻസൈമുകൾ പുറപ്പെടുവിക്കാൻ മല്ലിക്ക് സാധിക്കും. എന്നു കരുതി പ്രമേഹം പിടിപെട്ടു കഴിഞ്ഞാൽ മല്ലി തിളപ്പിച്ച വെള്ളം കുടിച്ച് സ്വയം ചികിൽസ നടത്തരുത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News