6943 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അനുമതി: മന്ത്രി കെ എന്‍ ബാലഗോപാല്‍

6943 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അനുമതിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 43 പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി. എറണാകുളം അയ്യമ്പുഴയില്‍ ഗിഫ്റ്റിന്റെ ഭൂമി ഏറ്റടുക്കലിന് 850 കോടി അനുവദിച്ചു.

4397.88 കോടി രൂപയുടെ പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പിനാണ് അനുവദിച്ചിട്ടുള്ളത്. കൊച്ചി ബംഗളൂരു ഇടനാഴിയുടെ ഭാഗമാണ് ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ട്രേഡ്.

വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണത്തിന് 915 .84 കോടിയുടെ അനുമതിയുണ്ട്. ആനക്കാംപൊയില്‍ – കല്ലാടി – മേപ്പാടി ടണല്‍ റോഡ് നിര്‍മാണം 2134.50 കോടി അനുവദിച്ചു.

ആലുവ – മൂന്നാര്‍ റോഡ് നവീകരണം ഭൂമിയേറ്റെടുക്കലിന് 653 കോടിയും പേരൂര്‍ക്കട ഫ്‌ലൈ ഓവര്‍ 50.67 കോടിയും കിഴക്കേകോട്ട മണക്കാട് ഫ്‌ലൈ ഓവര്‍ സ്ഥലമെടുപ്പിന് 95 കോടിയും അനുവദിച്ചു.

മലയോര പാത – 65.57 കോടിയും കാസര്‍കോട് മെഡിക്കല്‍ കോളജ് നവീകരണം 31.70 കോടിയും ആലപ്പുഴയിലെ ഒറ്റമശേരി, കാട്ടൂര്‍, നെല്ലാണിക്കല്‍ മേഖലയിലെ പുലിമുട്ട് നിര്‍മാണം -78.34 കോടിയും അനുവദിച്ചു.

റാന്നി താലൂക്ക് ആശുപത്രി – 15.60 കോടിയും കോഴഞ്ചേരി ജില്ലാ ആശുപത്രി വികസനം 30.35 കോടിയും അനുവദിച്ചെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here