അശ്വനി കുമാറിന്റെ രാജി ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കുമ്പോള്‍…

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ അശ്വനി കുമാര്‍ കോണ്‍ഗ്രസില്‍ കഴിഞ്ഞ 46 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നയാളാണ്.. സോണിയ ഗാന്ധിയുടെ വിശ്വസ്ഥന്‍ കൂടിയായ ആശ്വനി കുമാറിന്റെ രാജി, തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയാകുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

പഞ്ചാബില്‍ ഫെബ്രുവരി 20ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിനല്‍കിയാണ് അശ്വനി കുമാറിന്റെ രാജി. കോണ്‍ഗ്രസ് നേതാവും മുന്‍ നിയമ മന്ത്രിയുമായിരുന്ന അശ്വനി കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചത് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

46 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച അശ്വനി കുമാര്‍ സോണിയ ഗാന്ധിയുടെ വിശ്വസ്ഥന്‍ ആയിരുന്നു.. G23 നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ പക്ഷത്തെ നിരന്തരം പിന്തുണച്ച നേതാവ് കൂടിയായിരുന്നു അശ്വനി കുമാര്‍. രാജി വെക്കുന്ന വിഷയത്തില്‍ താന്‍ ഒരുപാട് ചിന്തിച്ചു.

മാന്യതയും സമകാലിക സാഹചര്യങ്ങളും കണക്കിലെടുത്ത്, കോണ്‍ഗ്രസിന് പുറത്ത് രാജ്യത്തിന് വേണ്ടി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് തോന്നുന്നത്,” എന്ന് അശ്വനി കുമാര്‍ കത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കേണ്ടി വരുന്നത് വേദനാജനകമാണെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജ്യത്തിന് പ്രതീക്ഷയിലെന്നും രാജിക്ക് ശേഷം അശ്വനി കുമാര്‍ പ്രതികരിച്ചു.. കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി മുതിര്‍ന്ന നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്.

പഞ്ചാബില്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആഭ്യന്തര കലഹത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചതും.. ഗോവന്‍ മുന്‍ മുഖ്യമന്ത്രി ലസീഞ്ഞോ ഫെരോരോ രാജി വച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവായ ആശ്വനി കുമാറിന്റെ രാജി. ഇതോടെ പഞ്ചാബില്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലാകുകയാണ്

മുന്‍ നിയമ മന്ത്രി അശ്വനി കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. അമ്പരപ്പിച്ച നീക്കമാണ് ഉണ്ടായിരിക്കുന്നത്. ഗാന്ധി കുടുംബത്തിന് വ്യക്തിപരമായി ഉണ്ടായ തിരിച്ചടി കൂടിയാണിത്. കോണ്‍ഗ്രസിലെ പോപ്പുലര്‍ ഫിഗറായിരുന്നു അദ്ദേഹം. 37ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി അദ്ദേഹം നിയമിതനായിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ വക്താവായും അശ്വനി കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറിയപ്പെടുന്ന അഭിഭാഷകന്‍ കൂടിയായിരുന്നു അശ്വനി കുമാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News