കെഎസ്ഇബി വിഷയം: പ്രശ്നങ്ങളിൽ സൗഹൃദപരമായ ചർച്ചകളാണ് ആവശ്യം: എളമരം കരീം എംപി

പ്രശ്നങ്ങളിൽ സൗഹൃദപരമായ ചർച്ചകളാണ് ആവശ്യമെന്നും എന്നാല്‍  കെഎസ്ഇബിയിലെ തർക്കത്തിൽ അത് ഉണ്ടായില്ലെന്നും എളമരം കരീം എംപി.

യൂണിയനുകൾ പറഞ്ഞത് മന്ത്രി ശാന്തമായി കേട്ടു. സൗഹാർദപരമായാണ് പിരിഞ്ഞത്. എല്ലാവരുടെയും ഉത്കണ്ഠ മാനേജ്മെന്റ് കേൾക്കണമെന്നും എളമരം കരീം എംപി പറഞ്ഞു.

ജീവനക്കാരുടെ തർക്കത്തിന് അടിസ്ഥാനമുണ്ടോ എന്ന് പരിശോധിക്കാൻ എങ്കിലും തയ്യാറാകണം. ഉന്നത സ്ഥാനത്തിരിക്കുന്നവർ അതിന് തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചർച്ച നടത്തി പ്രശ്ന പരിഹാരത്തിനുള്ള ശ്രമം വേണമായിരുന്നുവെന്നും എല്ലാവരും ചേർന്നാണ് പ്രവർത്തിക്കേണ്ടതെന്നും എളമരം കരീം എംപി വ്യക്തമാക്കി.

അതേസമയം  മുൻസർക്കാരിന്റെ കാലത്ത്‌ കെഎസ്‌ഇ ബോർഡിന്‌ നഷ്ടം വരുത്തുന്ന തീരുമാനങ്ങൾ നടപ്പാക്കിയെന്ന ചെയർമാൻ ബി അശോകിന്റെ വിമർശനത്തിന്‌ മറുപടിയുമായി മുൻ വൈദ്യുതി മന്ത്രി എം എം മണി രംഗത്തെത്തിയിരുന്നു.

താൻ മന്ത്രിയായിരിക്കെ കെഎസ്‌ഇ ബോർഡിൽ എല്ലാ കാര്യങ്ങളും നിയമപരമായാണ്‌ നടപ്പാക്കിയിട്ടുള്ളതെന്ന്‌ അദ്ദേഹം പറഞ്ഞു. നാലരവർഷമാണ്‌ വൈദ്യുതിമന്ത്രിയായിരുന്നത്‌. അത്‌ കെഎസ്‌ഇബിയുടെ സുവർണകാലമായിരുന്നു.

ബോർഡ്‌ ചെയർമാൻ എന്തടിസ്ഥാനത്തിലാണ്‌ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്ന്‌ വ്യക്തമല്ല. ഇപ്പോഴത്തെ വൈദ്യുതിമന്ത്രി അറിഞ്ഞാണോ  വിമർശനങ്ങൾ ഉന്നയിച്ചതെന്നും അറിയേണ്ടതുണ്ട്‌. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ ബോർഡിൽ പൊലീസ്‌ സംരക്ഷണം വേണ്ടിവന്നില്ല. ഇപ്പോൾ വൈദ്യുത ഭവനിൽ പൊലീസിനെ കയറ്റേണ്ട നിലയിൽ കാര്യങ്ങൾ എത്തി.

വൈദ്യുതിബോർഡിലെ കാര്യങ്ങൾ കാര്യക്ഷമമായി കൊണ്ടുപോകാനാണ്‌ ചെയർമാൻ ശ്രദ്ധിക്കേണ്ടത്‌. കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച്‌ പറയാമെന്നും എം എം മണി വ്യക്തമാക്കി.

മുൻസർക്കാരിന്റെ കാലത്ത്‌ കെഎസ്‌ഇ ബോർഡിന്‌ ഏറെ നഷ്ടം വരുത്തുന്ന തീരുമാനങ്ങൾ നടപ്പാക്കിയെന്ന്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ ചെയർമാൻ ആരോപിച്ചത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News