ജനാധിപത്യത്തിനും മാധ്യമ പ്രവര്‍ത്തനത്തിനും നേരെ നടക്കുന്നത് നീതീകരിക്കാനാകാത്ത വേട്ട; സ്പീക്കര്‍ എം ബി രാജേഷ്

അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെ പിന്തള്ളും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കാലത്ത് നടക്കുന്നതെന്ന് നിയമസഭ സ്പീക്കര്‍ എം ബി രാജേഷ്. ജനാധിപത്യത്തിനും മാധ്യമ പ്രവര്‍ത്തനത്തിനും നേരെ നടക്കുന്നത് നീതീകരിക്കാനാകാത്ത വേട്ടയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു.

രാജ്യസുരക്ഷയുടെ പേരില്‍ മാധ്യമ സ്ഥാപനങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ തുറന്നു പറയാന്‍ മറ്റു മാധ്യമങ്ങള്‍ മടിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനവും കെ എം ബഷീര്‍ മാധ്യമ പുരസ്‌കാര വിതരണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here