കൊട്ടാരക്കര പുത്തൂരില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍

കൊട്ടാരക്കര പുത്തൂരില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി ഇരുപത്തഞ്ചു വയസുള്ള ഷമീര്‍ അലം ആണ് പിടിയിലായത്. കുളക്കട ഇഷ്ടിക കമ്പനിയില്‍ കൂടെ ജോലി ചെയ്തിരുന്ന മലയാളി ദമ്പതികളുടെ ഏഴ് വയസ്സ് പ്രായമുള്ള കുട്ടിയെ ആണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.

തുടര്‍ന്ന് പത്തനാപുരത്തേക്ക് താമസം മാറ്റുകയും അവിടെനിന്നും നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News