ഉപ്പിലിട്ടതു വില്‍ക്കുന്ന കടയിൽ നിന്ന് വെള്ളമെന്ന് കരുതി കുടിച്ചത് ആസിഡ്; 2 കുട്ടികൾക്ക് പൊള്ളലേറ്റു

കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്നും വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.കാസര്‍കോഡ് തൃക്കരിപ്പൂരില്‍ നിന്നും പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികളായ മുഹമ്മദ്, സാബിദ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.ഉപ്പിലിട്ടത് പാകമാകാന്‍ ആസിഡും മറ്റ് രാസ ലായനികളും ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ശനിയാഴ്ചയാണ് സംഭവം.പഠന യാത്ര പോയ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് ഉപ്പിലിട്ട നെല്ലിക്ക കഴിച്ചപ്പോള്‍ എരിവ് തോന്നി കടയിലുണ്ടായിരുന്ന കുപ്പിയിലെ വെള്ളമെടുത്ത് കുടിച്ചു.വായ പൊള്ളിയപ്പോള്‍ തുപ്പി. ഇത് ദേഹത്ത് വീണ സാബിദിനും പൊള്ളലേറ്റു.വെള്ളമാണെന്ന് കരുതി ആസിഡാണ് കുട്ടികള്‍ കുടിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ തേടി വീട്ടിലേക്ക് പോയെങ്കിലും കുട്ടികള്‍ അവശരായതിനെ തുടര്‍ന്ന് പയ്യന്നൂരുള്ള സ്വകാര്യ ആ ഗുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പിലിട്ടത് വേഗത്തില്‍ പാകമാകാന്‍ ആസിഡ് ഉയോഗിക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News