ഇന്ത്യൻ സൂപ്പർലീഗിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് ഭീതി ഉയരുന്നതായി റിപ്പോർട്ടുകൾ. എഫ്സി ഗോവയുടെ ക്യാംപിൽ ചില താരങ്ങൾക്ക് കൊവിഡ് പോസിറ്റാവായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പരിശീലകൻ ഡെറിക്ക് പെരേരയും സഹപരിശീലകൻ ക്ലിഫോർഡ് മിറാൻഡയും കൊവിഡ് പോസിറ്റീവാണെന്നാണ് റിപ്പോർട്ട്.
ഇന്ന് എടികെമോഹൻ ബഗാനുമായാണ് ഗോവയുടെ അടുത്ത മത്സരം. എന്നാൽ ഈ മത്സരത്തിന് മുന്നോടിയായി ഇന്നലെ നടക്കേണ്ടിയിരുന്ന പത്രസമ്മേളനം മാറ്റിവച്ചു. ഇതോടെയാണ് ഗോവയുടെ ക്യാംപിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തതായി സംശയങ്ങളുയർന്നത്. കഴിഞ്ഞ ദിവസം നടന്ന ഗോവയുടെ പരിശീലനസെഷനുകളിലും വളരെ കുറച്ച് താരങ്ങളെ പങ്കെടുത്തുള്ളുവെന്നും സൂചനകളുണ്ട്.
പരിശീലകർക്ക് പുറമെ ഏതാണ്ട് ഒമ്പത് താരങ്ങൾ കൊവിഡ് പോസിറ്റാവാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ പരിശോധനാഫലം ഇന്ന് വരാനിരിക്കുന്നതേയുള്ളു. അതേസമയം തന്ന സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായ രണ്ട് പേരടക്കം മൂന്ന് താരങ്ങൾ ഇന്ന് കളിക്കില്ലെന്ന് ഉറപ്പാണെന്നും വാർത്തയിലുണ്ട്. ഈ സാഹചര്യത്തിൽ ഇന്നത്തെ മത്സരം നടക്കുമോയെന്ന കാര്യത്തിൽ അവസാനം നിമിഷം മാത്രമെ തീരുമാനമുണ്ടാകുകയുള്ളു.
നേരത്തെ ജനുവരി മധ്യത്തോടെ ഐഎസ്എല്ലിൽ കൊവിഡ് ബാധ വ്യാപകമായിരുന്നു. എല്ലാ ഐഎസ്എൽ ക്ലബുകളും കൊവിഡിന്റെ പിടിയിലായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപിലെ പകുതിയോളം പേർക്ക് കൊവിഡ് പോസിറ്റാവായിരുന്നു. ജെംഷദ്പുർ, എടികെ മോഹൻ ബഗാൻ, ഗോവ എന്നിവരുടെ ക്യാംപുകളിലായിരുന്നു ബ്ലാസ്റ്റേഴ്സിന് പുറമെ അന്ന് കൊവിഡ് വ്യാപനം രൂക്ഷമായിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.