വരണ്ട താരനും മുടികൊഴിച്ചിലും പമ്പ കടക്കും; ടിപ്സുമായി സപ്ന മാഹീൻ

കൊവിഡ് മൂലം നമ്മളെല്ലാവരും നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് വരണ്ട താരനും മുടികൊഴിച്ചിലും അത് നമുക്ക് എങ്ങനെ വീട്ടിൽ പരിഹരിക്കാം.അതിനായി നമ്മൾ ആദ്യം ചെയ്യേണ്ടത്.

1. തലയോട്ടിയിൽ ഒരു ചീപ്പിന്റെ സഹായത്തോടുകൂടി വരണ്ട താരൻ നന്നായിട്ട് തലയോട്ടിയിൽ നിന്നും ഇളക്കി കളയുക.
2.ആട്ടിയ നല്ല വെളിച്ചെണ്ണ എടുത്ത് നന്നായി ചൂടാക്കി അതിലോട്ടു രണ്ട് കക്ഷണം പച്ചകർപ്പൂരം ഇട്ട് കൊടുക്കുക ചൂടായതിനു ശേഷം
തലയോട്ടിയിൽ നന്നായിട്ട് തേച്ചു പിടിപ്പിക്കുക
3. 10 മുതൽ 15 മിനിറ്റ് തലയോട്ടി നന്നായിട്ട് മസാജ് ചെയ്തു കൊടുക്കുക
4. തിളപ്പിച്ച വെള്ളത്തിൽ ഒരു ടവ്വൽ മുക്കി പിഴിഞ്ഞു തലയിൽ പൊതിഞ്ഞ് 10 മിനിറ്റ് വയ്ക്കുക
5. അര മണിക്കൂർ കഴിഞ്ഞതിനു ശേഷം നമുക്ക് പാക്ക് ഇട്ടു കൊടുക്കാവുന്നതാണ്.

തലയോട്ടിയിൽ ഇടുന്ന പാക്ക് ഉണ്ടാക്കുന്ന വിധം

അതിനായി ആദ്യമായി രണ്ട് സ്പൂൺ ഫ്ലാക്സ് സീഡ് എടുക്കുക അത് നന്നായി കഴുകിയതിനു ശേഷം ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അടുപ്പത്ത് വെച്ച് തിളപ്പിക്കുക. രണ്ട് മിനിറ്റ് നന്നായിട്ട് തിളപ്പിച്ചതിനുശേഷം ഒരു 10 മിനിറ്റ് ചെറുചൂടിൽ തിളപ്പിക്കുക, അതിനെ ഒരു അരിപ്പായിലോ ഒരു കട്ടി കുറഞ്ഞ തുണിയിൽ നന്നായി പിഴിഞ്ഞെടുത്തു കിട്ടുന്ന ജെൽ എടുത്തു തലയോയിൽ അപ്ലൈ ചെയ്തു കൊടുത്തു അരമണിക്കൂർ കഴിഞ്ഞതിനുശേഷം കഴുകിക്കളയുക

അങ്ങനെ ആഴ്ചയിൽ മൂന്നു പ്രാവശ്യം ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുക അത് കണ്ടിന്യൂസ് ആയിട്ട് ചെയ്തുകൊടുക്കുക അങ്ങനെ ചെയ്തു വരുമ്പോൾ നമ്മുടെ തലയിൽ ഉണ്ടാകുന്ന താരനും മുടികൊഴിച്ചിലും മാറാൻ സഹായിക്കുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News