യുഎഇയില്‍ അപകടത്തില്‍പ്പെട്ട യുവാവിനെ ഹെലികോപ്റ്ററില്‍ രക്ഷിച്ചു

യുഎഇയില്‍ ഹൈക്കിങിനിടെ വീണ് കാലൊടിഞ്ഞ യുവാവിനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നത് തിങ്കളാഴ്ചയായിരുന്നു. പൊലീസ് സഹായം തേടിയത് ലെബനന്‍ സ്വദേശിയാണ്. പരുക്കിനെ തുടര്‍ന്ന് മുന്നോട്ട് യാത്ര ചെയ്യാനോ തിരികെ ഇറങ്ങാനോ ഇയാള്‍ക്ക് സാധിക്കില്ലായിരുന്നു.

അപകടം നടന്നത് ഷാര്‍ജയിലെ കല്‍ബയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള വാദി അല്‍ ഹീലോയിലായിരുന്നു. സഹായം തേടിയുള്ള യുവാവിന്റെ സന്ദേശം ലഭിച്ചത് കല്‍ബ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമിലാണ്. കാലിന് പരിക്കേറ്റ നിലയിലാണെന്ന് മനസിലാക്കിയതോടെ പ്രത്യേക സംവിധാനങ്ങളുപയോഗിച്ച് ഇയാള്‍ എവിടെയാണുള്ളതെന്ന് പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു. ഇയാളെ തുടര്‍ന്ന് നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സെന്ററിന്റെ സഹായത്തോടെ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തകരെത്തി കല്‍ബ ആശുപത്രിയിലേക്ക് മാറ്റി. അധികൃതര്‍ പരിക്കേറ്റയാളുടെ പേരോ വയസോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടില്ല.

അപകടങ്ങളുണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് മല കയറാന്‍ പോകുന്നവര്‍ കൂട്ടമായി യാത്ര ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഹൈക്കിങില്‍ മുന്‍പരിചയമില്ലാത്തവര്‍ക്ക് ശൈത്യകാലത്തെ തണുത്ത കാലാവസ്ഥയാണെങ്കിലും കടുത്ത ചൂടില്‍ ക്ഷീണം അനുഭവപ്പെടുകയും അത് കാരണം പ്രതീക്ഷിക്കുന്ന സമയത്ത് യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കാന്‍ കഴിയാതെ വരികയും ചെയ്‌തേക്കുമെന്നും ആവശ്യമാവുന്നതില്‍ കൂടുതല്‍ ഭക്ഷണ സാധനങ്ങളും ധാരാളം വെള്ളവും കൈയില്‍ കരുതണമെന്നും അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News