സംവിധാന രംഗത്ത് ചുവടുവച്ച് കാവേരി; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നടി കാവേരി സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നു. ബഹുഭാഷ ത്രില്ലര്‍ ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. കാവേരി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും. കാവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.

മലയാളം, തെലുങ്ക്, കന്നഡ്, തമിഴ് ഭാഷകലിലാണ് ചിത്രം എത്തുക. ചേതൻ ചീനുവാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ശക്തി ശരവണൻ, ആല്‍ബി ആന്റണി എന്നിവരാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അച്ചുരാജാമണി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.

കെ2കെ പ്രോഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുക. സുഹാസിനി മണിരത്‍നം, സിദ്ധി, ശ്വേത, രോഹിത് മുരളി, ശ്രീകാന്ത് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ആര്‍ട്ട് ജീത്തു, എസ് വി മുരളി. ആന്റണി ആണ് ചിത്രത്തിന്റെ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വിക്കുന്നത്.

കാവേരിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്റെ പിആര്‍ഒ മഞ്‍ജു ഗോപിനാഥ്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികളില്‍ ബാലതാരമായിട്ടായിരുന്നു കാവേരി ആദ്യം ശ്രദ്ധേയയായത്. തെന്നിന്ത്യൻ ഭാഷാ സിനിമകളില്‍ നായികയായും സഹ നടിയായുമൊക്കെ കാവേരി മികവ് കാട്ടി. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാര്‍ഡും മികച്ച നടിക്കുള്ള ആന്ധ്രാ സര്‍ക്കാരിന്റെ നന്ദി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News